ക്രൈസ്തവർക്കെതിരെ ആക്രമണം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്

നൈജീരിയൽ ക്രൈസ്തവർക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന അക്രമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലോകമാധ്യമങ്ങളിലുടെ പുറത്തു വരുന്നത്.
2019-20 വർഷത്തെ ഔദ്യോഗിക കണക്കനുസരിച്ച് 3530 ക്രൈസ്തവ വിശ്വാസികൾക്ക് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിയെന്ന്
”ദി കാത്തലിക് വേൾഡ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ദേവാലയങ്ങളുടെ നേർക്ക് നടക്കുന്ന ബോംബ് സ്ഫോടനങ്ങളും ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഭീകരാക്രമണവും വർദ്ധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വൈദികർ സന്യാസിനികൾ,
മിഷൻ പ്രവർത്തകർ സ്ത്രീകൾ,കുട്ടികൾ എന്നിവരെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ളവ
നിത്യ സംഭവങ്ങളായി രാജ്യത്ത് മാറുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
2016-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭരണം പിടിച്ചെടുത്തു മുതൽ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും
ഈ ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം മുപ്പതിനായിരത്തിൽ പരം ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെടുകയും
20 ലക്ഷം പേർ ഭവന രഹിതരാവുകയും
ചെയ്തുവെന്ന് ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group