Islamist militants killed 30 Christians in Congo in just one month
ബ്രസാവില്ലേ /കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു മാസത്തിനിടെ ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത് മുപ്പതോളം ക്രൈസ്തവരെ എന്ന് റിപ്പോർട്ട്. കൂടാതെ സ്ത്രീകളും കുട്ടികളും അടക്കം പത്തോളം പേരെ മാനഭംഗപ്പെടുത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ബർണബാസ് ഫണ്ട് ആണ് ഈ റിപ്പോർട്ട് പുറത്തെത്തിച്ചത്.
നോർത്ത് കിവ് പ്രവിശ്യയിൽ നവംബർ 20 -നും ഡിസംബർ മൂന്നിനും ഇടയ്ക്കാണ് തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ ഇത്രയും ക്രൂരമായ ആക്രമണം അഴിച്ചു വിട്ടത്. ഇസ്ലാം മതവിശ്വാസം സ്വീകരിക്കുവാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തിയത്. തോക്കും വടികളും കുന്തവും വാളും ഉപയോഗിച്ച് ഗ്രാമവാസികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. രണ്ടു ദൈവാലയങ്ങളിൽ നിന്നായി പതിനഞ്ചോളം പേരെ തട്ടിക്കൊണ്ട് പോയിട്ടുണ്ട്.
ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധം പുലർത്തുന്ന അലൈഡ് ഡെമോക്രറ്റിക് ഫോഴ്സ് ആണ് ക്രൈസ്തവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. “അവർ എന്റെ ഭാര്യയോടും മക്കളോടും ക്രൈസ്തവ വിശ്വസം ഉപേക്ഷിക്കുവാൻ പറഞ്ഞു. എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാൻ അവർ തയ്യാറായില്ല. തീവ്രവാദികൾ അവരെ വെടിവച്ചു കൊന്നു,” – ആക്രമണത്തിൽ നിന്നും രക്ഷപെട്ട വ്യക്തി വെളിപ്പെടുത്തി.
2019 ഒക്ടോബർ മാസം മുതൽ കോംഗോയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുകയായിരുന്നു. അവിടെ കൂടുതലും ക്രൈസ്തവർ ആണെങ്കിലും കൊടിയ പീഡനങ്ങളാണ് ഇവർ നേരിടേണ്ടി വരുന്നത്. 2017 മുതൽ തീവ്രവാദികൾ 5361 പേരെ തട്ടിക്കൊണ്ട് പോവുകയും നാലായിരത്തിനടുത്ത് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group