ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം മുറുകുന്നു ; ആകെ മരണം 1,700 , മരണപ്പെട്ടവരില്‍ 140 കുട്ടികളും.

അയവില്ലാതെ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷo. സംഘര്‍ഷത്തിൽ ഇതുവരെ
1,700 മരിച്ചു .

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചുള്ള വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 4000ത്തോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിന്റെ അവാകാശവാദം. മരണപ്പെട്ടവരില്‍ 140 കുട്ടികളുമുണ്ട്.

ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗാസ പൂര്‍ണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഗാസയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്. ഇസ്രയേലിനുമേല്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി രാജ്യങ്ങള്‍കൂടി രംഗത്തെത്തിയിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group