ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പ്രത്യേക സമിതി യോഗം ഈ മാസം 23ന്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കുന്ന പ്രത്യേക സമിതിയുടെ ആദ്യ യോഗം ഈ മാസം 23ന്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ സമിതിയുടെ യോഗം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അജണ്ടയുമായി മുന്നോട്ടു പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. നയപരമായി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. ഭരണഘടന ഭേദഗതി വരുത്തേണ്ടത് കൊണ്ട് തന്നെ സംസ്ഥാനങ്ങളോട് അഭിപ്രായം തേടും.

മുന്‍ രാഷ്ട്രപതിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ്, എന്‍ കെ സിംഗ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group