‘ഹൃദയത്തിലേക്ക് ഒരേ ദൂരം’ വൈദികരെക്കുറിച്ചുള്ള സിനിമ ഒരുങ്ങുന്നു

കത്തോലിക്കാ സഭയും വൈദികരും സിനിമയിലൂടെയും നവമാധ്യമങ്ങളിലൂടെയും നിരന്തരം പരിഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് യഥാർത്ഥ പൗരോഹിത്യത്തിന്റെ സൗന്ദര്യവും മഹത്വവും വെളിവാക്കുന്ന സിനിമ ഒരുങ്ങുന്നു. ബിഗ് ഹാൻഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അനീഷ് മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ഹൃദയത്തിലേക്ക് ഒരേ ദൂരം’ എന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.

അനീഷ് മാർട്ടിൻ ജോസഫും ലിജോ തദേവൂസും ചേർന്നാണ് തിരക്കഥയൊരുക്കി യിരിക്കുന്നത്. വൈദിക വിദ്യാർത്ഥിയായ ജസ്റ്റിനിലൂടെയും അദ്ദേഹത്തെ തിരുത്തലുകളിലൂടെയും നിർദ്ദേശങ്ങളിലൂടെയും നേർവഴിക്ക് നയിക്കുകയും ചെയ്യുന്ന സാമുവൽ അച്ചനിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.

പരിശുദ്ധാത്മാവ് നല്കിയ നിർദ്ദേശമനുസരിച്ചാണ് ഈ സിനിമയ്ക്ക് രൂപം നല്കിയിരിക്കുന്നതെന്നും കൃത്യമായ ഒരു പ്രൊഡ്യൂസർ ഇനിയും ഈ സിനിമയ്ക്ക് വന്നിട്ടില്ലെന്നും ഈ സംരംഭത്തോട് താല്പര്യമുളളവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അനീഷും ലിജോയും പറയുന്നു. ഒരു കോടി രൂപ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ റിക്കാർഡിംങ് കഴിഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ചിത്രം റീലിസ് ചെയ്യാനുളള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group