കൊറോണയെ കീഴടക്കിയ “ഉർബി എറ്റ് ഓർബി” ആശീർവാദത്തിന് ഒരു വയസ്

ലോകത്ത് കൊറോണ വൈറസ് നടമാടുമ്പോൾ ദൈവത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ അസാധാരണമായ ഊർബി എറ്റ് ഓർബി ആശീർവാദത്തിന്
 ഒരു വർഷം പിന്നിട്ടു. മഴയിൽ കുതിർന്ന സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക്  ആശീർവാദം  നൽകാനായി നടന്നുനീങ്ങുന്ന പരിശുദ്ധ പിതാവിന്റെ ചിത്രം എല്ലാ വിശ്വാസികളുടെയും മനസ്സിൽ  എന്നും  നിറഞ്ഞു നിൽക്കുന്നതാണ്,
കോവിഡ് 19 ബാധിച്ച അനേകം പേർ മരണപ്പെടുമ്പോൾ രോഗികളെ പരിചരിക്കാൻ ആശുപത്രികളും ആരോഗ്യരംഗം  സംരക്ഷിക്കാൻ ഭരണകൂടവും പാടുപെടുമ്പോൾ സധൈര്യം ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് കൊടുങ്കാറ്റിൽ അകപ്പെട്ട ശിഷ്യൻമാരുടെ അനുഭവം ഓർമ്മിപ്പിച്ചുകൊണ്ടും  മാർപാപ്പ നൽകിയ ആശീർവാദത്തിന്റെ  നിമിഷങ്ങൾ മാനവരാശിക്ക് മറക്കാൻ പറ്റാത്ത ഒന്നായി ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തുകയായിരുന്നു …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group