ഇന്തോനേഷ്യയിൽ ദേവാലയത്തിന് സമീപം ചാവേർ ആക്രമണം…..

ഇന്തോനേഷ്യയിലെ മകാസർ നഗരത്തിൽ കത്തോലിക്കാ ദേവാലയത്തിന് സമീപം ചാവേർ ആക്രമണം നടന്നതായി ”ദി റോയിട്ടേഴ്സ് ”
റിപ്പോര്‍ട്ട് ചെയ്യുന്നു.ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റു നിരവധിപേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു…സ്ഫോടനസമയത്ത് വിശ്വാസികളിൽ അധികവും ദേവാലയത്തിനുള്ളിലായിരുന്നത് വലിയ അപകടം ഒഴിവാക്കിയതായി സൗത്ത് സുലവേലി പോലീസ് വക്താവ് ഇ. സുൽപാൻ
”ദി റോയിട്ടേഴ്‌സി”
നോട് പറഞ്ഞു .സംഭവസ്ഥലത്ത് ചിതറിതെറിച്ച ശരീരഭാഗങ്ങൾ ആക്രമണകാരിയുടേതാണോയെന്ന് വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളോടെ ക്രൈസ്തവ സമൂഹം ഓശാന ഞായർ ആചരിക്കുന്നതിനിടെ ദേവാലയത്തിന് പുറത്തു നടന്ന ഈ ആക്രമണത്തെ
”ക്രൂരമായ സംഭവം”
എന്നാണ് ഇന്തോനേഷ്യയിലെ വിവിധ സഭാ സമൂഹങ്ങളുടെ തലവൻ ഗോമർ ഗുൽതാം വിശേഷിപ്പിച്ചത്ശാന്തത പാലിക്കാനും പോലീസ് അധികാരികളെ വിശ്വസിക്കാനും അവരോടു സഹകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group