എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കുള്ള ശുപാർശ തള്ളിക്കളയണം: ചങ്ങനാശേരി അതിരൂപതാ .

കോട്ടയം :എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​ന​ങ്ങ​ൾ​ക്ക് വേണ്ടി റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന 11-ാം ശ​ന്പ​ള​ക്കമ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്ററ​ൽ കൗ​ണ്‍സി​ൽ യോ​ഗം സംസ്ഥാന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ശിപാ​ർ​ശ ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളു​ടെ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്ബി കോ​ള​ജി​ലെ മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ലി​ന്‍റെ ഡ​യ​റ​ക്ട​റി​യു​ടെ കോ​പ്പി വി​കാ​രി​ ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​നു ന​ൽ​കി മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ്ര​കാ​ശ​നം ചെ​യ്തു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group