മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

കേരളത്തിൽ മഴ കനക്കും. ഇന്ന് 8 ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകി.
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു കഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group