ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടൻ പ്രസിദ്ധപ്പെടുത്തണം: മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

വിവിധ മേഖലകളിൽ ക്രൈസ്തവ ന്യൂനപക്ഷo അനുഭവിക്കുന്ന പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് കേരള സര്‍ക്കാരിന് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് സ്വീകരിച്ചതിന് ശേഷമുള്ള നിഷ്ക്രിയത്വം ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണനയായി പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ പിന്നാക്കാവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണെന്ന് സമുദായത്തിന് ബോദ്ധ്യമുണ്ടെന്നും അനിവാര്യമായ സര്‍ക്കാര്‍ ഇടപെടലുകളും ക്ഷേമപദ്ധതികളും സമുദായത്തിന്‍റെ നിലനില്പിന് ആവശ്യമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായ ശ്രീ ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ അവതരിപ്പിച്ച പ്രമേയം നിരീക്ഷിച്ചു. വയനാടന്‍ ജനതയുടെ ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ യാത്രാപ്രതിസന്ധിയും പ്രമേയമായി പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ചു. ഈ പ്രതിസന്ധിക്ക് പരിഹാരമായി പല പദ്ധതികളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ 1994-ല്‍ പ്രവ്യത്തി ആരംഭിച്ച് 70% ലധികം നിര്‍മ്മാണം പൂര്‍ത്തികരിച്ച പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ സാധ്യതകളെ പരിഗണിക്കണം എന്നാണ് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group