മൂന്ന് ക്രൈസ്‌തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു.

ഒടുക്പോ കൗണ്ടിയുടെ എന്റേപ്ക ഗ്രാമത്തിൽ ആയിരുന്നു ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നു. ക്രിസ്‌ത്യൻ ഭൂരിപക്ഷമുള്ള ഒമ്പത് ഗ്രാമങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫുലാനി തീവ്രവാദികൾ റെയ്‌ഡ് നടത്തിയിരുന്നു. ആക്രമണത്തിൽ കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികൾ റോമൻ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ചാൾസ് പ്രൈമറി സ്കൂ‌ളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്.

ബെന്യൂവിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാനുഷിക സംഘടനയായ ആക്ഷൻ എയ്ഡിന്റെ കൺട്രി ഡയറക്ടർ ആൻഡ്രൂ മമേഡു അബുജയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m