ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; കൊളീജിയത്തിലെ അംഗമാകും

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ജസ്റ്റിസ് അനു ശിവരാമനെ അവരുടെ ആവശ്യം പരിഹ​ഗണിച്ച് കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ, കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തിൽ ജസ്റ്റിസ് അനു ശിവരാമൻ അംഗമാകും.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാൽ സീനിയോറിറ്റിയിൽ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് അനു ശിവരാമൻ. 2015 ഏപ്രിൽ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017-ൽ സ്ഥിരം ജഡ്ജിയായി.

കർണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.എസ് ദിനേശ് കുമാർ അഡീഷണൽ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയിൽ രണ്ടാമനായ കെ. സോമശേഖർ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേൽക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും.

കാസർകോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ശിവരാമൻ നായരുടെ മകളാണ്. 1991-ൽ അഭിഭാഷകയായി എൻറോൾ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമൻ. 2010-11 കാലയളവിൽ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group