കെ ഫോണ്‍; അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

സംസ്ഥാനത്താകെ ഗാര്‍ഹിക ഇന്റര്‍നെറ്റ്‌ കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌ എത്തിയതായി കണക്കുകള്‍.

വീടുകളില്‍ കണക്ഷൻ നല്‍കാൻ സന്നദ്ധതയറിയിച്ച്‌ അപേക്ഷ നല്‍കിയത്‌ ആയിരത്തഞ്ഞൂറിലേറെ സര്‍വീസ്‌ പ്രൊവൈഡര്‍മാര്‍ ആണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. പതിനഞ്ചിനകം സര്‍വീസ്‌ പ്രൊവൈഡര്‍മാരുടെ അന്തിമപട്ടിക തയ്യാറാക്കും.

രജിസ്‌റ്റര്‍ ചെയ്‌ത എല്ലാവര്‍ക്കും ഗാര്‍ഹിക കണക്‌ഷൻ നല്‍കാനുള്ള നടപടി ഓഗസ്റ്റ് ആദ്യം ആരംഭിക്കും. ഉദ്‌ഘാടനത്തിന് പിന്നാലെ പ്രഖ്യാപിച്ച കെ ഫോണ്‍ താരിഫ്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. മറ്റുള്ളവയെക്കാള്‍ കുറഞ്ഞ നിരക്കില്‍, മേന്മയുള്ള ഇന്റര്‍നെറ്റ്‌ ലഭ്യതാ താരിഫാണ്‌ പ്രഖ്യാപിച്ചത്‌. നിലവില്‍ ആറുമാസം വീതം കാലാവധിയില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടുന്ന ഒമ്പത് പ്ലാനുകളുടെ വിവരങ്ങളാണുള്ളത്.

ഒരു മാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് കൂട്ടത്തില്‍ ഏറ്റവും ചെലവ്‌ കുറഞ്ഞത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group