കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മത്സരക്രമം പ്രഖ്യാപിച്ചു

34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം’, 23 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ‘ജീവിതം സാക്ഷി’, 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോൽ’, 26 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്’, 27 ന് തിരുവനന്തപുരം അസിധാരയുടെ ‘കാണുന്നതല്ല കാഴ്ചകൾ’, 28 ന് കോട്ടയം ദൃശ്യവേദിയുടെ ‘നേരിന്റെ കാവലാൾ’, 29 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’ എന്നിവ അവതരിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 30-ാം തിയതി സമ്മാനദാനം, അവാർഡ് വിതരണം, പ്രദർശനനാടകം കൊല്ലം അയനത്തിന്റെ ‘അവനവൻ തുരുത്ത്’ എന്നിവയുണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group