പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ കേരളസംസ്ഥാന സംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്റെ വാക്കുകൾ അപക്വവും തരംതാഴ്ന്നതും എന്ന് കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി.
കെസിബിസി ആസ്ഥാനമായ പിഒസിയിൽ വച്ച് നടന്ന ക്രിസ്തുമസ് ആഘോഷം സംബന്ധിച്ച് മുൻ മന്ത്രി ശ്രീ കെ.ടി. ജലീൽ നടത്തിയ ആക്ഷേപകരമായ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെ ക്രൈസ്തവ നേതൃത്വം സ്വീകരിക്കുന്നത് രാജ്യത്തോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗംകൂടിയാണ്. അതിനെ തരംതാണ രാഷ്ട്രീയ കണ്ണുകളോടെ വീക്ഷിക്കുകയും, അപക്വമായ പരാമർശങ്ങൾ നടത്തുകയും, അവഹേളനത്തിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ആ സ്ഥാനത്തിനൊത്ത സംസ്കാരവും പക്വതയും ചിന്തയിലും പ്രതികരണങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group