ക്രിസ്മസ് സ്റ്റാംപിൽ ഉണ്ണീശോയെ കരങ്ങളിലേന്തിയ കന്യകാമറിയത്തിന്റെ ചിത്രം ഉൾപ്പെടുത്തി തപാൽ വകുപ്പ്

ഇത്തവണ ക്രിസ്മസിന് പുറത്തിറങ്ങുന്ന സ്റ്റാമ്പുകളിൽ ഉണ്ണീശോയെ കരങ്ങളിലേന്തിയ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം ഉൾപ്പെടുത്തി അമേരിക്കൻ തപാൽ വകുപ്പ്.ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് യു.എസ് തപാൽ വകുപ്പ് തയാറാക്കുന്ന ‘ഫോർ എവർ സ്റ്റാംപ്’ ശേഖരത്തിൽ ‘വിർജിൻ ആൻഡ് ചൈൽഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത പെയിംന്റിംഗാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റാംപിന്റെ പ്രകാശനം സെപ്റ്റംബർ 22ന് മസാച്യുസെറ്റ്‌സിലെ ഫൈൻ ആർട്‌സ് മ്യൂസിയത്തിൽ നടക്കും.

‘ഇറ്റലിയിലെ ഫ്‌ളോറൻസിൽ നിന്നുള്ള അജ്ഞാത ചിത്രകാരൻ 16-ാം നൂറ്റാണ്ടിൽ വരച്ച ചിത്രമാണ് ‘വിർജിൻ ആൻഡ് ചൈൽഡ്’. തന്റെ കരങ്ങളിലിരിക്കുന്ന ഉണ്ണീശോയെ കന്യകാമറിയം ആർദ്രമായി നോക്കുംവിധമാണ് ചിത്രകാരൻ ഈ രചന തയാറാക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ ഒരു കരം ഉണ്ണിയെ ചുറ്റിപ്പിടിച്ച് സംരക്ഷിക്കുന്നു, രണ്ടാമത്തെ കരംകൊണ്ട് അവന്റെ കരത്തിൽ സ്പർശിക്കുന്നു. ഉണ്ണീശോ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് നോക്കുകയാണ്,’ തപാൽ വകുപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

‘വിർജിൻ ആൻഡ് ചൈൽഡ്’ സ്റ്റാംപ് കൂടാതെ, സ്റ്റാംപുകളുടെ മറ്റൊരു ശേഖരവും ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. 20 സ്റ്റാംപുകൾ ഉൾപ്പെടുത്തിയ പ്രസ്തുത ശേഖരത്തിൽ സാന്താക്ലോസിന്റെ നാല് വ്യത്യസ്ത ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group