ദൈവകരുണയുടെ സന്ദേശം ലോകത്തിന് വെളിപ്പെട്ടിട്ട് 90 വർഷം പിന്നിട്ടു .

ദൈവകരുണയുടെ അപ്പോസ്തോലിക സിസ്റ്റർ മരിയ ഫൗസ്റ്റീനയ്ക്ക് ദൈവസ്നേഹത്തിന്റെ രഹസ്യങ്ങൾ യേശു വെളിപ്പെടുത്തിക്കൊടുത്തതിന്റെ 90 വാർഷിക അനുസ്മരണം ഫ്രാൻസിസ് മാർപാപ്പ നടത്തി.1931 ഫെബ്രുവരി 22 നാണ് സിസ്റ്റർ മരിയ ഫൗസ്റ്റീനയ്ക്ക് പോളണ്ടിലെ കോൺവെന്റിൽ വെച്ച് ദൈവകരുണയുടെ ചിത്രം ദർശനത്തിലൂടെ ലഭിക്കുന്നത്.”യേശുവേ നിന്നിൽ ഞാൻ ശരണപ്പെടുന്നു ” എന്ന് എഴുതിയിരിക്കുന്ന കരുണയുടെ ചിത്രം സിസ്റ്റർ മരിയ ഫൗസ്റ്റീന യുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി വരച്ചത് ചിത്രകാരനായ യൂജിൻ കാസിമി റോസ്‌തിയായിരുന്നു, എന്നാൽ ക്രാകേവിലെ അഡോൾഫ് ഹൈല എന്ന ചിത്രകാരൻ വരച്ച കരുണയുടെ ചിത്രമാണ് ലോകം മുഴുവൻ പ്രസിദ്ധമായി തീർന്നത് .കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ പ്രാർത്ഥനയ്ക്കുശേഷം മാർപാപ്പ ഇപ്രകാരം പറഞ്ഞു ” ക്രിസ്തുവിന്റെ കാരുണ്യം നമ്മെ ആലിംഗനം ചെയ്യുന്നു, യേശുവിന്റെ അടുക്കലേക്ക് മടങ്ങി വരാനും അവൻ്റെ സ്നേഹവും കരുണയും നേടുവാൻ നമുക്ക് ധൈര്യമുണ്ടാകണം,” കരുണയുടെ ക്രിസ്തുവിനോട് ചോദിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.സുവിശേഷത്തിലെ സന്ദേശങ്ങളുടെ സ്ഥിതികരണമാണ് സിസ്റ്റർ ഫൗസ്റ്റീനയിലൂടെ ലഭിച്ചതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group