അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം.

1. സാന്താ മരിയ ദെല്ലി ആൻഞ്ചലി മിനോറെ (മാലാഖമാരുടെ രാജ്ഞിരായ പരി. മറിയത്തിന്റെ ചെറിയബസിലിക്ക) വി. ഫ്രാൻസിസിന്റ ബസിലിക്കയിൽ നിന്ന് 4 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യന്നു. A. D – 576 ൽ ഇവിടെ ബെനെഡിക്റ്റൻ സന്യാസികളുടെ ഒരു ചെറിയ പള്ളി ഉണ്ടായിരുന്നു ഏകദേശം A.D – 1000 ൽ ഈ പള്ളിയെ പോർസ്യൂങ്കോള എന്ന് വിളിക്കാൻ ആരംഭിച്ചു. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ വി. ഫ്രാൻസിസ് ഈ പള്ളി പുതുക്കി പണിയുകയുണ്ടായി… പിന്നീട് ഈ പള്ളിയോട് ചേർന്ന് ഒരു ആശ്രമവും ആരംഭിച്ചു. 1216 ൽ വി. ഫ്രാൻസിസിന് യേശു ക്രിസ്തുവിന്റെ ഒരു ദർശനം ഉണ്ടായി, ഈ ദർശനത്തിൽ ഏതൊരു ക്രൈസ്തവ വിശാസിയും ഒരുക്കത്തോടെയും (കമ്പസാരിച്ച്, കുർബാന സ്വീകരിച്ച്) വിശ്വാസത്തോടെയും ഒക്ടോബർ 2-ാം തീയതി ഈ പള്ളി സന്ദർശിച്ചാൽ ദണ്ഡവിമോചനം കിട്ടും എന്ന്. അന്നത്തെ പാപ്പയായിരുന്ന ഒണോറിയോ മൂന്നാമൻ വി. ഫ്രാൻസിസിന് ദർശനത്തിൽ കിട്ടിയ ക്രിസ്തുവിന്റെ ഈ ആഗ്രഹം അംഗീകരിക്കുകയും ചെയ്തതോടെ ലോകത്തന്റെ എല്ലാ ഭാഗത്തു നിന്നും ധാരാളം വിശ്വാസികൾ ഇന്നും ഒക്ടോബർ രണ്ടിന് ഇവിടെ എത്തി പ്രാർത്ഥിയ്ക്കുന്നു. 15 -ാം നൂറ്റാണ്ടിന്റെ പുകുതിയോടെ പീയൂസ് അഞ്ചാം പാപ്പായുടെ ആഗ്രഹപ്രകാരം പോർസ്യൂങ്കോളയും, കടന്നുപോകലിന്റെ ചാപ്പലും (വി. ഫ്രാൻസിസ് മരിച്ച സ്ഥലം) സംരക്ഷിക്കുന്നതിനായ് ഒരു വലിയപള്ളി പണിയുകയുണ്ടായി ഈ പള്ളിയാണ് ഇന്ന് “സന്താ മരിയ ദെല്ലി ആഞ്ചലി” എന്ന പേരിൽ അറിയപ്പെടുന്നത്.

2. പോർസ്യൂങ്കോള : വി. ഫ്രാൻസിസ് തന്റെ മാനസാന്തരത്തിന് ശേഷം വി. ഡമിയാന്റെ കരിശിന്റെ ചുവട്ടിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ ” നീ പോയി എന്റെ പള്ളി (സഭയെ) പുതുക്കി പണിയുക ” എന്ന ശബ്ദം കേട്ടപ്പോൾ അതീവ തീഷ്ണതയോടെ തന്നെ അനുഗമിച്ചിരുന്ന ഒരു ചെറു ഗണം ശിഷ്യരെ കൂട്ടി ഇടിഞ്ഞു പൊളിഞ്ഞ ഏതാനും പള്ളിക്കൾ പുതുക്കിപണിയാൻ തുടങ്ങി അതിൽ പുതുക്കിപണിത മൂന്നമത്തെ പള്ളിയാണ് പോർസ്യൂങ്കോള. പിന്നീട്‌ പലപ്പോഴും പ്രാർത്ഥനയിലും ഏകാന്തതയിലും ആയിരിക്കാൻ വി. ഫ്രാൻസിസ് ഈ സ്ഥലം തിരഞ്ഞെടുത്തു. ഒരിയ്ക്കൽ ഇവിടെ പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കമ്പോൾ “സുവിശേഷം ജീവിക്കുക” എന്ന് ദൈവം ഫ്രാൻസിസിന് വെളിപ്പെടുത്തികൊടുത്തത്. പോർസ്യൂങ്കോളയിൽ വച്ചാണ് ആദ്യമായ് “സമാധാനം പ്രസംഗിക്കാൻ” വിശുദ്ധ ഫ്രാൻസിസ് തന്റെ ശിഷ്യരെ പറഞ്ഞയക്കുന്നത്… അങ്ങനെ ഫ്രാൻസിസ്ക്കൻ സഭയുടെ പിള്ളതൊട്ടിലായ് മാറി പോർസ്യൂങ്കോള. വി. ക്ലാരയുടെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങൾ ധ്യാനിക്കുന്ന ഒരു സ്ഥലം കൂടിയാണ് പോർസ്യൂങ്കോള. പാരമ്പര്യം പറയുന്നത് 1211 മാർച്ച് 28 ഒരു ഓശാന ഞായറാഴിച്ച രാത്രിയിൽ വി. ക്ലാര അവളുടെ പിതൃഭവനത്തിൽ നിന്നും ഒളിച്ചോടി ഫ്രാൻസിസിനെ തേടി എത്തിയത് ഈ ചെറിയ പള്ളിയിലാണ്. ഈ അൾത്താരയുടെ മുമ്പിൽ വച്ചാണ് ദൈവത്തിന്ന് സ്വയം സമർപ്പിച്ചതിന്റെ ഭാഗമായ് വി. ക്ലാരയുടെ മുടി വി. ഫ്രാൻസിസ് മുറിയ്ക്കുന്നതും അവൾ സഹോദരി ദാരിദ്ര്യത്തെ സ്വാഗതം ചെയ്തുകൊണ്ട് സന്യാസവസ്ത്രം ധരിയ്ക്കുന്നതും….

3. കടന്നു പോകലിന്റെ ചാപ്പൽ: പോർസ്യൂങ്കോളയ്ക്കു അല്പം പിന്നിൽ ആയി വലതുവശത്ത് “കടന്നു പോകലിന്റെ ചാപ്പൽ” എന്ന ഒരു ചെറിയ ചാപ്പലിനുള്ളിൽ തറയിൽ കിടന്നാണ് വിശുദ്ധ ഫ്രാൻസിസ് 1226 ഒക്ടോബർ മൂന്നിന് മരിച്ചത്.

കടപ്പാട്,:സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group