മാനന്തവാടി: കെസിവൈഎം പ്രസ്ഥാനത്തിന്റെ പരമാധികാര സഭയും നയരൂപീകരണ സമിതിയുമായ രൂപത സെനറ്റ് 2021 ജൂലൈ 31, ഓഗസ്റ്റ് 1തിയ്യതികളിൽ ഓൺലൈനായി നടത്തപ്പെട്ടു.കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ തളരാതെ, സമൂഹത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന യുവജനങ്ങൾ സഭയുടെ കരുത്താണെന്നും, ആവേശത്തോടെ മുന്നേറാൻ യുവജനങ്ങൾക്ക് ഇനിയും സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ടും മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13 മേഖലകളിൽ നിന്നായി 100ഓളം പേർ പങ്കെടുത്ത സെനറ്റ് സമ്മേളനത്തിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്നു.13 മേഖലകളിലെയും ഭാരവാഹികളെ പരിചയപ്പെട്ടും, മേഖല, രൂപത റിപ്പോർട്ടുകൾ അവതരിപ്പിച്ചും നടന്ന സെനറ്റ് സമ്മേളനത്തിന് കെസിവൈഎം സംസ്ഥാന സെക്രട്ടറി കുമാരി. റോസ് മേരി തേറുകാട്ടിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.കെസിവൈഎം മുൻ ഭാരവാഹികളായ ജോസ് പള്ളത്ത്, ബിജു മാത്യു അരീക്കാട്ട് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.കെസിവൈഎം മാനന്തവാടി രൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, സെക്രട്ടറിമാരായ റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, ആനിമേറ്റർ സി. സാലി , രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Reported by,
Tinumon Thomas
KCYM Kallody Region Treasurer
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group