കെസിവൈഎം സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരിതെളിയും

കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ വി​​ളം​​ബ​​ര ഘോ​​ഷ​യാ​​ത്ര ഇ​​ന്ന്. വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന അ​​ങ്ക​​ണ​​ത്തി​​ലാ​​ണ് ക​​ലോ​​ത്സ​​വം ന​​ട​​ക്കു​​ന്ന​​ത്. ക​​ട്ട​​പ്പ​​ന മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി ഇ​​ടു​​ക്കി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ മോ​​ൺ. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. ജോ​​യി വെ​​ട്ടി​​ക്കു​​ഴി സ​​ന്ദേ​​ശം ന​​ൽ​​കും. റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​ർ ക​​ട്ട​​പ്പ​​ന മു​​ൻ​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​ളു​​ക​​ളെ ഇ​​റ​​ക്കി​​യ​​തി​​നു ശേ​​ഷം ഓ​​സാ​​നം സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യ​​ണം. 4.30 ന് ​​വെ​​ള്ള​​യാം​​കു​​ടി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന പ്ര​​ധാ​​ന വേ​​ദി​​യി​​ൽ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ ഇ​​ട​​യാ​​ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പൊ​​തു​​സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ക്രി​​സ്തുദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. കെ​​സി​​വൈഎം ​​സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പൊ​​ന്ന​​ൻ പെ​​രി​​ങ്ങോ​​ട​​ൻ ടീ​​മി​​ന്‍റെ താ​​ള​​വി​​സ്മ​​യ ഫ്യൂ​​ഷ​​ൻ അ​​ര​​ങ്ങേ​​റും.

32 രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ക​​ലാ​​കാ​​ര​​ന്മാ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന ക​​ലോ​​ത്സ​​വം അ​​ഞ്ചു സ്റ്റേ​​ജുക​​ളി​​ലാ​​യി​​ട്ടാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ക​​വി​​താ​​ര​​ച​​ന, കാ​​ർ​​ട്ടൂ​​ൺ, വാ​​ർ​​ത്താ​ര​​ച​​ന, മു​​ദ്രാ​​വാ​​ക്യ​ര​​ച​​ന, ഡി​​ജി​​റ്റ​​ൽ പോ​​സ്റ്റ​​ർ മേ​​ക്കിം​​ഗ്, ട്രോ​​ൾ മേ​​ക്കിം​​ഗ്, ഉ​​പ​​ന്യാ​​സം തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു.​​ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി അ​​ഞ്ചു വേ​​ദി​​ക​​ളി​​ലാ​​യി ല​​ളി​​ത​​ഗാ​​നം, പ്ര​​സം​​ഗം, ഡി​​ബേ​​റ്റ്, മോ​​ണോ ആ​​ക്ട്, മി​​മി​​ക്രി, സ്പോ​​ട്ട് കൊ​​റി​​യോ, ക്വി​​സ്, നാ​​ട​​ൻ പാ​​ട്ട്, ഗാ​​ന​​മേ​​ള, പ​​രി​​ച​​മു​​ട്ട്, തെ​​രു​​വു നാ​​ട​​കം, ഫോ​​ട്ടോ​​ഗ്രാ​​ഫി തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group