സ്ഥാനത്യാഗം: നിർണായക പ്രതികരണവുമായി ഫ്രാന്‍സിസ് മാർപാപ്പ

പരിശുദ്ധ പിതാവിന്റെ സ്ഥാനത്യാഗവുമായി ബന്ധപെട്ട് ചർച്ചകൾ ചൂടുപിടിക്കുമ്പോൾ വിഷയത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.

ഇറ്റാലിയൻ ടിവി പ്രോഗ്രാമായ “Che tempo che fa” എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്.

ഇതില്‍ രാജിയെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കുകയായിരിന്നു. രാജി സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടു പ്രതികരിച്ച ഫ്രാൻസിസ് പാപ്പ അത് ഇപ്പോഴത്തെ തന്റെ ചിന്തയോ ആശങ്കയോ ആഗ്രഹമോ അല്ലെന്ന് വ്യക്തമാക്കി. ഏതൊരു പാപ്പയ്ക്കും രാജി ഒരു സാധ്യതയുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് തന്റെ ചിന്തകളുടെയോ ആശങ്കകളുടെയോ വികാരങ്ങളുടെയോ കേന്ദ്രമല്ലെന്നും വ്യക്തമാക്കി.

അഭിമുഖത്തില്‍ വരാനിരിക്കുന്ന രണ്ട് അപ്പസ്തോലിക യാത്രകളെ കുറിച്ച് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. രാജ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പോളിനേഷ്യന്‍ രാജ്യങ്ങള്‍ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി അഭിമുഖത്തിൽ പാപ്പ പറഞ്ഞു. കൂടാതെ, വർഷാവസാനത്തോടെ തന്റെ ജന്മനാടായ അർജന്റീന സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group