കേരള പുരസ്കാരങ്ങൾ: നാമനിർദേശം നടത്താം

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയവർക്ക് സംസ്ഥാന സർക്കാർ നല്‍കുന്ന കേരള പുരസ്കാരങ്ങള്‍-2024ന് യോജ്യരായ വ്യക്തികളെ നാമനിർദേശം ചെയ്യാം.

നാമനിർദേശങ്ങള്‍ https://keralapuraskaram.kerala.gov.in ല്‍ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31. കേരള പുരസ്കാരങ്ങള്‍ ‘കേരളജ്യോതി’, ‘കേരളപ്രഭ’, ‘കേരളശ്രീ’ എന്നീ വിഭാഗങ്ങളായാണ് നല്‍കുന്നത്.

കേരളജ്യോതി ഒരാള്‍ക്കും കേരളപ്രഭ രണ്ടുപേർക്കും കേരള ശ്രീ അഞ്ചുപേർക്കുമാണ് നല്‍കുന്നത്. കല, സാമൂഹികസേവനം, പൊതുകാര്യം, സയൻസ് ആൻഡ് എൻജിനിയറിഗ്, വ്യവസായം-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സർവീസ്, കായികം, കൃഷി എന്നിങ്ങനെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്.

പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം നാമനിർദേശം സമർപ്പിക്കേണ്ടത്. വ്യക്തികള്‍ നേരിട്ട് അപേക്ഷിക്കരുത്. ആർക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാം. പുരസ്കാരങ്ങളുടെ ഓരോ വിഭാഗത്തിലും ഒന്നുവീതം പരമാവധി മൂന്ന് നാമനിർദേശം മാത്രമേ ചെയ്യാവൂ. കേരള പുരസ്കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നതല്ല.

ഡോക്ടർമാർ, ശാസ്ത്രജ്ഞർ ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർ ഉള്‍പ്പെടെ സർക്കാർ ഉദ്യോഗസ്ഥർ അവാർഡിന് അർഹരല്ല. പദ്മ പുരസ്കാരം നേടിയവരെ കേരള പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കില്ല.

നാമനിർദേശം ചെയ്യപ്പെടുന്നവർ സംസ്ഥാനത്ത് പത്ത് വർഷമെങ്കിലും താമസിച്ച ഭാരത പൗരൻമാരാകണം. നവംബർ ഒന്നിന് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. വിശദവിവരത്തിന് 04712518531, 04712518223, 04712525444 എന്നീ നമ്പറുകളില്‍ വിളിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group