കേരളത്തിൽ കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ട്.
മൂന്നരവർഷത്തിനിടെ (2020 മുതൽ 2023 മേയ് വരെ) 792 കുട്ടികളെയും 606 സ്ത്രീകളെയും കാണാതായതായാണ് സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. അതായത് വർഷത്തിൽ ശരാശരി 150 പേരെ കാണാതാകുന്നു.
2020 ൽ 200 കുട്ടികളെയും 151 സ്ത്രീകളെയും 2021ൽ 257 കുട്ടികളെയും 179 സ്ത്രീകളെയുമാണു കാണാതായത്. 2022 ൽ 210 സ്ത്രീകളെയും 269 കുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 മേയ് വരെ 66 സ്ത്രീകളെയും കുട്ടികളെയും കാണാതായതായാണു റിപ്പോർട്ട്.
രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസുകളില്‍ മാത്രമാണു സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നത്. കാണാതാകുന്ന വീട്ടമ്മമാരുടെ എണ്ണത്തിലും വർധനയുണ്ട്.
പെൺകുട്ടികളുടെ ഒളിച്ചോട്ടം, സ്കൂളുകളിൽ നിന്നു പെൺകുട്ടികൾ സംഘം ചേർന്ന് ഒളിച്ചോടുന്നതും വ്യാപകമാണെന്നും ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുണ്ട്. പെൺകുട്ടികൾ തമ്മിലുള്ള ‘സൗഹൃദം’ ഒരുമിച്ചു ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തുന്ന നിരവധി സംഭവങ്ങളാണു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണു റിപ്പോര്‍ട്ട്. മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയില്‍ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായതാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group