കേരള പൊലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ട് 24.1: രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍; പിടിച്ചെടുത്തത് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ ! ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകള്‍ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്.

സൈബർ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m