യുഎസിനെ പുക വിഴുങ്ങുന്നു ; മാസ്ക് നിര്‍ബന്ധമാക്കി ഭരണകൂടം

കാനഡയിലെ ക്യുബക്കില് ആളിപ്പടരുന്ന കാട്ടുതീ അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിലേക്ക് പടരുന്നു. ഇതിന്റെ ഫലമായി ന്യൂയോര്‍ക്ക് നഗരം മുഴുവൻ പുക മൂടി.

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റൻ ഏരിയ, സെൻട്രല്‍ ന്യൂയോര്‍ക്ക് സംസ്ഥാനം, പെൻസില്‍വാനിയ, ന്യൂജേഴ്സി, നോര്‍ത്ത് കരോലിന, ഇന്ത്യാന എന്നിവിടങ്ങളിലാണ് പുക പടരുന്നത് ജനങ്ങളോട് വീടുകളില്‍ തുടരാൻ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനാലകള്‍ അടച്ചിടാനും പുറത്തുനിന്ന് വായു പ്രവഹിക്കാത്ത രീതിയില്‍ എയര്‍കണ്ടീഷണറുകള്‍ ക്രമീകരിക്കാനും മാസ്കുകള്‍ ധരിക്കാനും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അഭ്യർഥിച്ചു. പ്രധാനപ്പെട്ട വിമാനത്താവളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ന്യൂയോര്‍ക്കിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി. ഗൂഗിള്‍ ഉള്‍പ്പെടെ പല കമ്പനികളും യുഎസില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒരുക്കി കഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group