ഖാദർ കമ്മിറ്റി റിപ്പോർട്ട് ന്യൂനപക്ഷവിഭാഗത്തിന്റെ ആശങ്കകൾ പരിഹരിക്കണം: ഫ്രാൻസിസ് ജോർജ് എം. പി.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ, ന്യൂനപക്ഷവിഭാഗത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫ്രാൻസിസ് ജോർജ് എം. പി.

‘വാക്കിംഗ് റ്റുഗദർ’ എന്നപേരിൽ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി വാക്കോ അറയ്ക്കൽ ആമുഖസന്ദേശം നല്കി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സംഘടനയുടെ മുമ്പോട്ടുള്ള
പ്രവർത്തനങ്ങൾക്ക് മാർഗരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച
സംഗമത്തിന്റെ ഭാഗമായി സെമിനാറും സംവാദസദസുകളും കലാപരിപാടികളും
സംഘടിപ്പിക്കുന്നുണ്ട്. ബിജു ജി., റോബിൻ മാത്യു, സി. ജെ. ആന്റണി, സി. എ.
ജോണി, ബിജു പി. ആൻ്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്സ്
ജോ പി. ജെ., സുജി പുല്ലുകാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group