ഫിലിപ്പൈൻസ് സഭയ്ക്ക് നന്ദി പറഞ്ഞ് മ്യാന്മർ സഭ..

സംഘർഷഭരിതമായ മ്യാൻന്മാറിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ പങ്കുചേർന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫിലിപ്പീൻസ് സഭയോട് നന്ദി പറഞ്ഞ് മ്യാന്മർ സഭ നേതൃത്വം.പ്രതിസന്ധികളിൽനിന്ന് മ്യാന്മർ മുക്തമാകാൻ വിശേഷാൽ പ്രാർത്ഥനാ ദിനം ആചരിച്ച ഫിലിപ്പൈൻസിലെ വിശ്വാസികൾക്ക് ഹൃദയസ്പർശിയായ കത്തിലൂടെയാണ് യാങ്കൂൺ ആർച്ച്ബിഷപ്പ് കർദിനാൾ ചാൾസ് ബോ നന്ദി അറിയിച്ചത്.പ്രതിസന്ധിയുടെ ഈ ദിനങ്ങളിൽ നിങ്ങൾ പ്രകടിപ്പിച്ച കൂട്ടായ്മ ഹൃദയസ്പർശിയായ അനുഭവമാണെന്ന് ഫിലിപ്പൈൻസ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് റോമോളു വാല്ലസിന് അയച്ച കത്തിൽ കർദിനാൾ ബോ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group