തിരുവനന്തപുരം: കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസിന്റെ പിടിയിലായി.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്ആര്‍ടിസി ട്രാൻസ്പോര്‍ട്ട് ഭവനിലെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാറാണ് ഇന്നലെ പിടിയിലായത്.
ബസുകളില്‍ പരസ്യം പതിക്കുന്നതിന് കരാറെടുത്ത കരാറുകാരനില്‍ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തലസ്ഥാനത്തെ ഒരു സ്വകാര്യ ക്ലബ്ബില്‍ വച്ച് ഇയാള്‍ പിടിയിലായത്.
വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് ജയശങ്കറിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, തെക്കൻ മേഖല വിജിലൻസ് ഓഫീസിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group