ഏഴരപ്പള്ളികൾക്ക് തുല്യം നില്ക്കാൻ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽതട്ടിൽ.
മേജർആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കുറവിലങ്ങാട് ദേവാലയത്തിലെത്തിയതായിരുന്നു മേജർആർച്ചുബിഷപ്പ്.
കാനായിലെ കല്യാണവീടിന്റെ തുടർച്ചയായാണ് കുറവിലങ്ങാട് പള്ളിയെ ഞാൻ കാണുന്നത്..യേശു ഉള്ള ഈ പള്ളി അമ്മവഴി യേശുവിന്റെ സാന്നിധ്യം നമുക്ക് കൂടുതൽ നല്കുന്നു. എല്ലാ മരിയൻ തീർഥാടനകേന്ദ്രങ്ങളും യേശുവിലേക്കുള്ള വഴിയാണ്. പക്ഷേ അത് വളരെ പ്രത്യേകമായി കുറവിലങ്ങാട് പള്ളി പ്രകടിപ്പിക്കുന്നു.
തറവാടു വീടായാണ് വിശ്വാസികൾ ഈ ദേവാലയത്തെ കാണുന്നത്. മാർത്തോമ്മാക്രിസ്ത‌്യാനികളുടെ പൊതുപൈതൃകം കാത്തുസൂക്ഷിക്കുന്ന തറവാടാണ് ഇതെന്ന് പിതാവ് പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group