പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിക്കു പുതിയ അണ്ടർ സെക്രട്ടറിയെ നിയമിച്ചു.

പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി മോൺ. ഫിലിപ്പോ സിയാമ്പനെല്ലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങൾ പല സന്ദർഭങ്ങളിലും വായിച്ചിട്ടുള്ള വ്യക്തിയാണ് മോൺ. ഫിലിപ്പോ സിയാമ്പനെല്ലി.

1978 ജൂലൈ 30-ന് നോവാരയിൽ (ഇറ്റലി) ജനിച്ച സിയാമ്പനെല്ലി 2009 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു . സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജനറൽ അഫയേഴ്സ് വിഭാഗത്തിലെ കൗൺസിൽ ഓഫ് ദ ന്യൂൺസിയേച്ചറിൽ പ്രവർത്തിച്ചുവരവെയാണ് പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group