രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഇടംപിടിച്ച്‌ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച്‌ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ.

2023ല്‍ രജിസ്റ്റർ ചെയ്ത പരാതികള്‍, കേസ് തീർപ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കല്‍, കേസുകളുടെ എണ്ണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം.

നിരവധി കഞ്ചാവ് വേട്ട കേസുകളിലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും കൃത്യമായ അന്വേഷണം നടത്തിയതാണ് നേട്ടത്തിലേക്ക് നയിച്ചത്. ഫെബ്രുവരി ആറിന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group