മണ്ണിടിച്ചിൽ ദുരന്തം: അനുശോചനം അറിയിച്ച് മാർപാപ്പ

അപ്പസ്തോലിക സന്ദർശനം നടത്താനിരിക്കുന്ന രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ അപ്രതീക്ഷിത മണ്ണിടിച്ചിലിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ചതിൽ ദുഃഖം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

ടെലിഗ്രാം സന്ദേശത്തിലൂടെയാണ് മാർപാപ്പ തന്റെ അനുശോചനം അറിയിച്ചത്.

“ഈ ദുരന്തത്തിനിരയായ എല്ലാവരോടുമുള്ള എൻ്റെ ആത്മീയ അടുപ്പം ഞാൻ അറിയിക്കുന്നു. മരണമടഞ്ഞവർക്കും അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കും കാണാതായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേരുന്നു” മാർപാപ്പ ടെലിഗ്രാമിൽ കുറിച്ചു.

മെയ് 24- ന് രാവിലെയാണ് പാപ്പുവ ന്യൂ ഗിനിയയിലെ എങ്കയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ 150- ലധികം വീടുകൾ മണ്ണിനടിയിലാകുകയും 670 ഓളം പേർ മരണമടയുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m