വായനക്കാർക്ക് മിഷനറി ആകാൻ പ്രചോദനമായി ഫാദർ ടോം ഉഴുന്നലിന്റെ ജീവിത കഥ “എഡിറ്റോ മിസ്സിയോ” സീരീസിൽ.

ഓരോ പുസ്തകങ്ങളും വായനക്കാരന് എന്നും പ്രചോദനമാണ്.
മിഷനറിമാരുടെ ജീവചരിത്രങ്ങളും മറ്റ് നിരവധി പുസ്തകങ്ങളും ഉൾക്കൊള്ളുന്ന “എഡിറ്റോ മിസ്സിയോ” സീരീസ്സിൽ കേരളത്തിലെ മിഷണറി വൈദികനായ ഫാ ടോം ഉഴുന്നലിന്റെ ജീവചരിത്രവും ഉൾപ്പെടുത്തുന്നു. 60 വർഷത്തിലേറെയായി വിശുദ്ധരുടെ ജീവചരിത്രങ്ങളും ഓസ്ട്രിയൻ മിഷനറിമാരുടെ ജീവിതകഥകളും ഉൾപ്പെടുത്തിക്കൊണ്ട്ഓസ്ട്രിയയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി
പ്രസിദ്ധീകരിക്കുന്നഎഡിറ്റോ മിസ്സിയോ” സീരീസിലെ “അല്ലെവെൽറ്റ്” മാഗസിൻ എഡിഷനിലാണ് ഫാദർ ടോം ഉഴുന്നലിയുടെയും ജീവിത കഥ പ്രസിദ്ധീകരിക്കുന്നത്. 2016 ൽ യെമനിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി 557 ദിവസം തടവിലാക്കിയാ ഫാദറിന്റെ ജീവിതമാണ് പ്രസിദ്ധീകരിക്കുന്നത്. സഹനങ്ങളുടെ നാളുകളിലും കടന്നുപോയ ഫാദർടോം ഉഴുന്നലിന്റെജീവിതത്തിലെ ദൈവിക ഇടപെടലും അദ്ദേഹത്തിന്റെ മോചനവും എല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫാദർ ടോം ഉഴുന്നലിന് പുറമേ നാല് മിഷനറിമാരുടെ ജീവചരിത്രം കൂടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാരന് ഒരു മിഷനറിയാകാൻ പ്രചോദനമാണ് ഈ പുസ്തകങ്ങൾ എന്ന് ഓസ്ട്രിയയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറും” എഡിറ്റോ മിസ്സിയോ “എഡിറ്ററുമായ ഫാദർ കാൾ വാൾനർ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group