ലൗദാത്തോ സീ’ ചാക്രിക ലേഖനo രണ്ടാം ഭാഗത്തിന്റെ പ്രകാശനം ഒക്ടോബർ നാലിന്.

വത്തിക്കാൻ സിറ്റി: 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും.

ലൗദാത്തോ സീയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റ് 21ന് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള മനുഷ്യവംശത്തിന്റെ ചുമതലയാണ് ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കം.

സൃഷ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാർത്ഥനാദിനമായ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ‘സൃഷ്ടിയുടെ കാലഘട്ടം’ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലിനാണ് അവസാനിക്കുന്നത്. അന്നേ ദിവസമാണ് ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗവും പുറത്തുവരികയെന്നത് ശ്രദ്ധേയമാണ്.

സ്രഷ്ടാവിൽ നിന്നും നാം സമ്മാനമായി സ്വീകരിച്ച സൃഷ്ടിയെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയിൽ നമ്മുടെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാരോടൊപ്പം അണിചേരാം എന്ന ആഹ്വാനം വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽവെച്ചു പാപ്പ കഴിഞ്ഞ ദിവസം നൽകിയിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group