പരിശുദ്ധ മറിയത്തിന്റെ മാര്‍ഗ്ഗത്തില്‍ ന്യൂസിലാൻഡ്…

ന്യൂസിലാൻഡ് :പരിശുദ്ധ ദൈവമാതാവിനായി ന്യൂസിലാൻഡിനെ പുനർസമർപ്പണം ചെയ്യാൻ ഒരുങ്ങി മെത്രാൻസമിതി.വിശ്വാസികളുടെ നിരന്തരമായ ആവശ്യം മാനിച്ചാണ് ന്യൂസിലാൻഡിനെ വീണ്ടും പരിശുദ്ധ കന്യക മാതാവിനായി പുനർസമർപ്പണം നടത്താൻ മെത്രാൻ സമിതി തീരുമാനിച്ചത്. ആദ്യകാലം മുതൽക്കേ സ്വർഗ്ഗാരോപിത മാതാവിന് സമർപ്പിച്ച രാജ്യമായിരുന്നു ന്യൂസിലാൻഡ്.പരിശുദ്ധ “മറിയത്തിന്റെമാർഗത്തിൽ “എന്ന പേരിൽലായിരിക്കും രാജ്യത്തെ വീണ്ടും സമർപ്പിക്കുക. പുനര്‍സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഓക്ക്ലാന്‍ഡ് രൂപതാ വികാരി ജനറാള്‍ ഫാ. മാനുവല്‍ ബീസ്‌ലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മെത്രാന്‍സമിതി അംഗീകാരം നൽകിയത്.സെന്‍ട്രല്‍ വെല്ലിംഗ്ടണിലെ ചരിത്രപരമായ സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തെ പരിശുദ്ധ കന്യകാമാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിക്കുന്ന കാര്യവും മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group