ഐക്യത്തിലേക്കുള്ള യാത്ര സഹനങ്ങളിലൂടെ കടന്നു പോകുന്നു: ഫ്രാൻസിസ് മാർപാപ്പ

ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ഉദ്ബോധിപ്പിച്ച് മാർപാപ്പ. കഴിഞ്ഞ ദിവസം നടന്ന
ലൂഥറൻ വേൾഡ് ഫെഡറേഷന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ പറഞ്ഞത്.നമ്മുടെ ഭിന്നതകളിൽ ക്രിസ്തു എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നതനുസരിച്ചയിരിക്കും ഐക്യത്തിനായുള്ള ആഗ്രഹം വർദ്ധിക്കുന്നതെന്ന് ലൂഥറൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു .ലൂഥറൻ വേൾഡ് ഫെഡറേഷൻ പ്രസിഡന്റ് ആർച്ച് ബിഷപ്പ് പാന്റി ഫിലിബസ് മൂസ, സംഘടനയുടെ ജനറൽ സെക്രട്ടറി റവ. മാർട്ടിൻ ജംഗ് തുടങ്ങിയവരുമായിട്ടായിരുന്നു മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group