നോമ്പുകാലം ജീവിതത്തിന്റെ ആവശ്യഘടകങ്ങളിലേക്ക് മടങ്ങാനുള്ള സമയം : ഫ്രാൻസിസ് മാർപാപ്പാ

അനാവശ്യമായവയെ ഒഴിവാക്കി ജീവിതത്തിന്റെ സത്തായ കാര്യങ്ങളിലേക്ക് മടങ്ങാനും, പരിശുദ്ധാത്മാവിന്റെ അഗ്നിയെ വീണ്ടും ജ്വലിപ്പിക്കാനുമുള്ള സമയമാണ് നോമ്പുകാലമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ഇന്നലെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ജീവിതത്തിലെ പ്രധാന ഘടകങ്ങളിലേക്ക് തിരികെ വരുവാൻ എല്ലാ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ..

നോമ്പുകാലം, ജീവിതത്തിലെ അവശ്യകാര്യങ്ങളിലേക്ക് മടങ്ങാനും, നമ്മെ ഭാരപ്പെടുത്തുന്നവയെ ഒഴിവാക്കാനും, ദൈവവുമായി അനുരഞ്ജനപ്പെടാനും, നമ്മുടെ ദുർബലമായ മാനുഷികതയുടെ ചാരത്തിനിടയിൽ മറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്റെ അഗ്നിയെ പുനരുജ്ജീവിപ്പിക്കാനും അനുകൂലമായ സമയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group