ഹൈറ്റി രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം : ഫ്രാൻസിസ് മാർപാപ്പാ

കരീബിയൻ രാജ്യത്തെ ശ്വാസം മുട്ടിക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്ന നാടകീയമായ യുദ്ധദുരിതങ്ങളെ എഴുത്തുകാട്ടി അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ,

ഹൈറ്റിയിൽ നിലനിൽക്കുന്ന യുദ്ധത്തിന്റെ ഭീകരത മൂലം ആയിരക്കണക്കിനു ആളുകളാണ് പലായനം ചെയ്യുവാൻ നിർബന്ധിതരാകുന്നത്. സായുധ സംഘങ്ങളുടെ ക്രൂരതയ്ക്ക് ഇരകളാകുന്ന നിരപരാധികളായ ജനങ്ങളുടെ ജീവിതത്തിന്റെ ശോചനീയാവസ്ഥയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
“രാജ്യത്തിനകത്തും പുറത്തും സുരക്ഷിതത്വം തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്കെതിരെ അക്രമം തുടരുന്ന ഹെയ്തിയിലെ നാടകീയമായ സാഹചര്യങ്ങളെ ഞാൻ മനസിലാക്കുന്നു. നമ്മുടെ ഹൈറ്റിയിലെ സഹോദരങ്ങളെ നാം ഒരിക്കലും മറന്നുപോകരുത്. എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുന്നതിനായി പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. രാജ്യത്ത് എല്ലാവരുടെയും അന്തസും, അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സമാധാനവും, അനുരഞ്ജനവും സാധ്യമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുവാനും ഞാൻ അഭ്യർത്ഥിക്കുന്നു.” ഇപ്രകാരമാണ് ഫ്രാൻസിസ് പാപ്പാ അഭിസംബോധന ചെയ്തത്. സായുധ സംഘങ്ങളിലേക്ക് കുട്ടികളെ പോലും നിർബന്ധപൂർവം ചേർക്കുന്നതിനാൽ ഏറെ അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

ഹൈറ്റിക്കുപുറമെ, പീഡിതരായ ഉക്രൈനെയും, പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നീ രാജ്യങ്ങളെയും ഫ്രാൻസിസ് പാപ്പാ പേരെടുത്തു പരാമർശിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം എത്രയും വേഗം സാധ്യമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group