യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാം : വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പാ

യുദ്ധം മൂലം വേദന അനുഭവിക്കുന്നവരെ ഓർക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുവാൻ വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. മാർച്ച് പതിനേഴാം തീയതി സാമൂഹ്യ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ആണ് പാപ്പാ തന്റെ ആഹ്വാനം പുതുക്കിയത്.

“ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, സുഡാൻ എന്നിവിടങ്ങളിൽ യുദ്ധത്തിൽ തകർന്ന ജനങ്ങൾക്ക് വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. നാളുകളായി യുദ്ധം മൂലം വളരെയധികം ദുരിതമനുഭവിക്കുന്ന സിറിയയെയും നമുക്ക് മറക്കാതിരിക്കാം.” പാപ്പാ കുറിച്ചു.

നാളുകളായി യുദ്ധം മൂലം വലയുന്ന ജനത്തിനായി ശബ്ദമുയർത്തുകയാണ് ഫ്രാൻസിസ് പാപ്പാ. മിക്ക പൊതു പ്രഭാഷണങ്ങളിലും യുദ്ധത്താൽ വലയുന്ന ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, സുഡാൻ ജനതകൾക്കായി പ്രാർത്ഥിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. പാപ്പായുടെ പ്രാർത്ഥനകൾ പലതും അവസാനിച്ചിരുന്നതും ഈ രാജ്യങ്ങളിലെ ജനങ്ങളെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m