കർത്താവ് ജീവിതത്തിൽ നൽകിയ അനുഗ്രഹത്തിനും, നൻമകൾക്കും നന്ദി പറയാം.

നാം ഒരോരുത്തരും പഴയകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ ജീവിതത്തിൽ ഉടനീളം കർത്താവ് എത്ര മാത്രം നൻമകൾ ആണ് ചെയ്തത് എന്ന് കാണുവാൻ കഴിയും. വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല. ഏറെക്കാലമായി പരിഹാരം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നത്തിനുടമയാണോ നിങ്ങളിന്ന്? പിടിച്ചുവയ്പ്പുകളില്ലാതെ, ദൈവമേ അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാനാവൂ എന്ന് ഹൃദയംകൊണ്ട് ഏറ്റുപറയുക. കൃപയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായ സർവശക്തന്റെ സാമീപ്യത്തിനായി ആത്മാവിൽ ദാഹിക്കുക. അപ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും

ജീവിതത്തിൽ പല പ്രശ്നങ്ങൾ വരുമ്പോൾ യേശുവിനു നമ്മെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമുക്ക് സാധിക്കാറില്ല എന്നാൽ, “ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം. ജീവിതത്തിൽ ഇരുട്ട് ഉണ്ടാകുമ്പോൾ, കാണാതിരിക്കുവാന്‍ കണ്ണടയ്ക്കുകയല്ല വേണ്ടത്, പടരുന്ന ഇരുട്ടിനെ തടയുവാന്‍ പ്രകാശമായ ദൈവത്തിന്റെ മുമ്പില്‍ ത്യാഗമെടുത്ത് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. നമുക്ക് അസാധ്യമെന്ന് തോന്നുന്നത്, ദൈവത്തിന് ചെയ്യുവാന്‍ സാധിക്കും എന്ന് മത്തായി 19:26ൽ പറയുന്നു

മാനുഷികമായ രീതിയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന നമുക്കെല്ലാം തിൻമകൾ ചെയ്യുന്നവനല്ല, വീണ്ടും വീണ്ടും നൻമകൾ ചെയ്യുന്നവനാണ് കർത്താവ്. മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ കർത്താവ് ജീവിതത്തിൽ ഉടനീളം നൽകിയ അനുഗ്രഹത്തിനും, നൻമകൾക്കും നന്ദി പറയാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group