25 വര്‍ഷത്തെ മിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി 3 ദശലക്ഷം ഭക്ഷണപ്പൊതി തെരുവില്‍ കഴിയുന്നവര്‍ക്കായി നൽകുന്ന വൈദികന്റെ ജീവിതം ശ്രദ്ധ നേടുന്നു.
ഫാ.വിന്‍സെന്‍സോ ബോറോഡോ ഓ.എം.ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നാസ് ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഈ വൈദികന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ദക്ഷിണ കൊറിയയിലെ സിയോങ്‌നാം സിറ്റി സ്ഥിതി ചെയ്യുന്ന അന്നാസ് ഹൗസിലാണ് ഈ പാചകക്കാരനായ വൈദികനെ കാണാൻ സാധിക്കുന്നത്.
25 വര്‍ഷമായി 3 ദശലക്ഷം നിരാലംബരെയും തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും ഊട്ടിയ കരങ്ങളാണ് ഇദ്ദേഹത്തിന്റെത്.
ഓ.എം.ഐ. ഇറ്റാലിയന്‍ മിഷണറിയായി ദക്ഷിണ കൊറിയയില്‍ എത്തിയ ഇദ്ദേഹം ദക്ഷിണ കൊറിയയുടെ തെരുവുകളില്‍ നിസ്സാഹയരായി മാറുന്ന മനുഷ്യരുടെ അത്താണി ആയി മാറുകയായിരുന്നു. ഒടുവില്‍ ദക്ഷിണ കൊറിയയിലെ തന്റെ അജഗണത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയന്‍ പൗരത്വം വരെ ഇദ്ദേഹം സ്വീകരിച്ചു. ദക്ഷിണ കൊറിയയില്‍ ഇദ്ദേഹം അറിയപ്പെടുന്നത് ഫാ.കിം ഹജോങ് എന്നാണ്.
ദക്ഷിണ കൊറിയയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി എത്തിയ ഇദ്ദേഹത്തിന് ആ രാജ്യത്തെ സമൃതിയിലും തിരസ്‌കൃതരാകുന്ന ഒരു പറ്റം ജനത്തെയാണ് കാണാന്‍ സാധിച്ചത്. അവരിലേക്ക് ദൈവവചനം എത്തിക്കുന്നതിനൊപ്പം അവര്‍ക്ക് ഏറെ ആവശ്യമായ അന്നവും കിടപ്പാടവും ഒരുക്കാന്‍ ഇദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. ഇറ്റലിക്കാരനായ ഈ മിഷണറി അതിനായി തുടക്കം കുറിച്ച ഒന്നാണ് അന്നാസ് ഹൗസ്. തെരുവിലെ പാവങ്ങളെ ഊട്ടാന്‍ ഒരുപറ്റം മനുഷ്യസ്‌നേഹികളും അച്ഛന്റെ ഒപ്പം കൂടി. അവര്‍ക്കൊപ്പം അച്ചന്‍ അങ്ങനെ അടുക്കളയില്‍ എത്തി.
ഇത്തരത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അച്ചന് മാത്രമേ സാധിക്കൂ എന്ന് അന്നാസ് ഹൗസിലെ ജീവനക്കാര്‍ പറയുന്നു. അതുകൊണ്ടാവും അദ്ദേഹത്തെ ദൈവത്തിന്റെ പാചകക്കാരന്‍ എന്ന് വിളിക്കുന്നത്.
ഈ വര്‍ഷം ഫാ.വിന്‍സെന്‍സോക്കും അന്നാസ് ഹൗസിനും ആഹ്‌ളാദത്തിന്റെയും ആഘോഷത്തിന്റെയും വര്‍ഷമാണ്. ദൈവത്തെ മുറുകെ പിടിച്ചു ഫാ.വിന്‍സെന്‍സൊ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനം 25 വര്‍ഷം പിന്നിടുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group