October 30 -വിശുദ്ധ അൽഫോൻസ് റോഡിഗ്രസ്

അനേകായിരങ്ങളിൽ ദൈവത്തിന്റെ കാരുണ്യം വർഷിക്കുകകയും സുവിശേഷത്തിന്റെ പുത്തൻ ഉണർവേകുകയും ചെയ്‌ത വിശുദ്ധനാണ് വിശുദ്ധ അൽഫോൻസ് റോഡിഗ്രസ്. വളരെ പൂർണ്ണവും സഹന ബന്ധവുമായ അനശ്വര ജീവിതമായിരുന്നു വിശുദ്ധന്റേത്. അതോടൊപ്പം ദൈവത്തിന്റെ നിർമല ഭക്തരായ മാതാപിതാക്കളായിരുന്നു വിശുദ്ധന്റേത്. 1531 ജൂലൈ 25-ന് സ്പെയിനിലെ സെഗോവിയായിൽ ആണ് അദ്ദേഹത്തിന്റെ ജനനം. തികഞ്ഞ ദൈവ മാതൃക ഭക്തനായിരുന്നു വിശുദ്ധൻ. ചെറുപ്പകാലത്തിൽ തന്നെ ദൈവത്തിന്റെ കാരുണ്യ സ്പർശം അൽഫോൻസ് റോഡിഗ്രസിൽ പ്രകടമായിരുന്നു. നിർമല ഭക്തിയും വിശ്വാസവും അദ്ദേഹത്തെ ദൈവത്തോട് ചേർത്ത് നിർത്തി. പന്ത്രണ്ടാം വയസ്സിൽ തന്നെ ജപമാല ചൊല്ലാൻ പഠിച്ചു. അൽക്കാലായിലും വലൻസിയയിലുമായിരുന്നു വിശുദ്ധന്റെ വിദ്യാഭാസം. പതിനാലാം വയസ്സിൽ പിതാവിന്റെ മരണത്തോടെ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തേണ്ടി വന്നു. കുടുംബത്തിലെ ചുമതലകൾ ഏറ്റെടുത്ത് ജീവിതം തുടർന്നു. ഇക്കാലങ്ങളിലൊക്കെയും ഭക്തിപൂർവ്വം ജപമാല ചൊല്ലുകയും ഭക്തിപൂർവ്വം ദൈവത്തിൽ ആശ്രയം കണ്ടെത്തുകയും ചെയ്തു പോന്നു.

  അൽഫോൻസ് റോഡിഗ്രസ് തന്റെ 26-മത്തെ വയസ്സിൽ വിവാഹം ചെയ്യുകയും അധികം വൈകാതെ തന്നെ ഭാര്യയും മകനും മരണപ്പെടുകയും ചെയ്തു. 1571 ജനുവരി 31ന് അൽമായ സഹോദരനായി ഈശോ സഭയിൽ ചേർന്നു. അൽഫോൻസ് റോഡിഗ്രസിന് ഉന്നത പഠനങ്ങളോ വിദ്യാഭ്യാസമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൈവ കൃപയാൽ അദ്ദേഹത്തിന് ജ്ഞാനം ഉണ്ടാവുകയും, അതിനാൽ പല വിശുദ്ധൻമാരും അദ്ദേഹത്തെ സമീപിച്ചിരുന്നു. വിശുദ്ധ പീറ്റർ ക്ലെവർ പോലും അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. അൽമായ സഹോദരനായി മജോർക്കയിലുള്ള കോളേജിൽ 50 കൊല്ലം അദ്ദേഹം പോർട്ടറായി സേവനമനുഷ്ഠിച്ചു. ദിവ്യകാരുണ്യത്തിൽ വിശ്വസിച്ച് ജീവിതം പുലർത്തുകയും ആത്മീയതയിലേക്ക് വളരുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിശുദ്ധനായാണ് ജനങ്ങൾ സംബോധന ചെയ്തിരുന്നത്. രോഗങ്ങളും ക്ലേശ്ശങ്ങളും അലട്ടിയിരുന്നു. 1617 ഒക്ടോബറിൽ അദ്ദേഹം ദിവംഗതനായി. വിശുദ്ധന്റെ ആത്മീയ ജീവിതം ‘ക്രിസ്തീയ പരിപൂർണ്ണത’ എന്ന ഗ്രന്ഥത്തിൽ പൂർണ്ണമായും പരാമശിക്കുന്നുണ്ട്.

  “ചില മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ അൽമായ സഹോദരരാകുന്നത് ഇഷ്ട്ടമല്ല. അന്തസ് പോരെന്നാണ് അവരുടെ വിചാരം മക്കൾ അൽഫോൻസ്റോ ഡിഗ്രസിനെപ്പോലെയാണെങ്കിലോ” വിശുദ്ധന്റെ വാക്കുകളാണിവ. ജീവിതം തന്നെ ദൈവ ചിന്തയിലും ഭക്തിയിലും സമർപ്പിച്ച വിശുദ്ധ ജീവിതം മഹനീയവും  ഭക്തിനിർഭരവുമാണ്. 1888-ൽ ലിയോ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ അൽഫോൻസ് റോഡിഗ്രസിന്റെ ആ വിശുദ്ധ ജീവിതത്തിന്റെ ഓർമ്മക്കായാണ് ഒക്ടോബർ 30  വിശുദ്ധന്റെ ഓർമ്മത്തിരുന്നാളായി വിശ്വാസികൾ കൊണ്ടാടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group