വടവാതൂർ പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടർ

റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സം​യോ​ജി​പ്പി​ച്ചി​ട്ടു​ള്ള കോ​ട്ട​യം വ​ട​വാ​തൂ​രി​ലെ പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​റാ​യി പാ​ലാ രൂ​പ​താം​ഗ​മാ​യ റ​വ. ഡോ. ​റോ​യ് ജോ​സ​ഫ് ക​ടു​പ്പി​ലിനെ നി​യ​മി​ച്ചു .

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​ന പ​ത്രി​ക കൈ​മാ​റി. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ലെ​യും സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലെ​യും പ്ര​ഫ​സ​റാ​യ റ​വ. ഡോ. ​റോ​യ് ക​ടു​പ്പി​ൽ 2005 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ര​ജി​സ്റ്റേ​ർ​ഡ് അ​റ്റോ​ർ​ണി​യാ​ണ്.

റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് കാ​ന​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റും ക​ർ​ണാ​ട​ക​യി​ലെ ഗു​ൽ​ബ​ർ​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ നി​ന്ന് നി​യ​മ​ബി​രു​ദവും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ മു​ൻ ചാ​ൻ​സ​ല​റും ജു​ഡീ​ഷ്യ​ൽ വി​കാ​രി​യു​മാ​യി​രു​ന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group