ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരേഗമിക്കുന്നു; മുന്നില്‍ ബംഗാളും മണിപ്പൂരും

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളി‌ലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.

33.56 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തുവെങ്കിലും ബംഗാളില്‍ പോളിംഗ് മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.

മേഘാലയയില്‍ 31.65 ശതമാനം, മധ്യപ്രദേശില്‍ 30.46 ശതമാനം, ഛത്തീസ്ഗഢില്‍ 28.12 ശതമാനം, മണിപ്പൂരില്‍ 27.74 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുള്ളത്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോളിംഗ് ബൂത്തിലെ ശുചിമുറിയിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തു. ഇംഫാല്‍ ഈസ്റ്റില്‍ പോളിംഗ് മെഷീനുകള്‍‌ അക്രമികള്‍ തകർത്തു. അക്രമികളെ പിരിച്ചുവിടാനായി പൊലീസ് വെടിയുതിർത്തു.

നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാള്‍, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിംഗ്, അർജുൻ റാം മേഘ്‌വാള്‍, എല്‍ മുരുകൻ, നിസിത് പ്രമാണിക് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. കൂടാതെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയും ജനവിധി തേടുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group