അറബിക്കടല്‍ ആകെ മാറുന്നു; ഇനി ഏതു കാലത്തും പ്രക്ഷുബ്ധമാകാം

മഴക്കാലമോ വേനലോ വ്യത്യാസമില്ലാതെ അറബിക്കടല്‍ ഇനി ഏതു കാലത്തും പ്രക്ഷുബ്ധമാകാം. കേരളം മുതല്‍ ഗുജറാത്ത് വരെ അതിരിടുന്ന അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് പഠനം.

കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിനു കീഴില്‍ പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച്‌, അറബിക്കടലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 52 ശതമാനവും അതിതീവ്ര ചുഴലിക്കാറ്റുകള്‍ 150 ശതമാനവും വര്‍ധിച്ചു. ഇതേകാലത്ത് കൂടുതല്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായും കണ്ടെത്തി.

ചുഴലിക്കാറ്റ് വര്‍ധന ആഗോളതാപനം മൂലം വര്‍ധിച്ചുവരുന്ന സമുദ്ര താപനിലയും ഈര്‍പ്പത്തിന്‍റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അറബിക്കടലിന്‍റെ ഭാവമാറ്റത്തില്‍ കിഴക്കന്‍തീരത്ത് ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ ആസന്നഭാവിയിലും പ്രതീക്ഷിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group