കെ.സി.ബി.സി. പ്രോലൈഫ് സമിതി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ കെ സി ബി സി പ്രോലൈഫ് സമിതി പ്രഖ്യാപിച്ചു.

നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെ(ശനിയാഴ്ച) തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടക്കുന്ന കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ചു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അറിയിച്ചു.

പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെയര്‍മാന്‍ ദിവംഗതനായ മാര്‍ ആനിക്കുഴികാട്ടിലിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്ന മികച്ച പ്രൊ ലൈഫ് രൂപതാ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിനും,പ്രൊ ലൈഫ് പ്രേക്ഷിതയായിരുന്ന കോട്ടയം അതിരൂപതയിലെ സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്സിസിക്കും, പ്രൊ ലൈഫ് മേഖലയില്‍ മികച്ച നേതൃത്വം നല്‍കിയ ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതുരശുശ്രുഷ അവാര്‍ഡ് ദിവ്യരക്ഷാലയം ബ്രദര്‍ ടോമിക്കും, പ്രൊലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു ധീരമായി സഭാനേതൃത്വം നല്‍കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള മികച്ച പ്രോലൈഫ് മാധ്യമ പുരസ്‌കാരം കോട്ടയം ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ വേങ്ങത്തടത്തിനും സമ്മാനിക്കും.

കൂടാതെ പ്രോലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group