സമർപ്പണം ഉദാരതയോടെയാക്കുക; വൈദികാർത്ഥികളോട് മാർപാപ്പാ

ആദ്ധ്യാത്മിക ജീവിതം, പഠനം, സമൂഹജീവിതം, അപ്പൊസ്തോല പ്രവർത്തനം എന്നീ മൗലിക ചതുർമാനങ്ങളിലൂന്നി വൈദിക പരിശീലന കാലം ജീവിക്കണമെന്ന് സെമിനാരി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ച് മാർപാപ്പാ.

സ്പെയിനിലെ ഹെത്താഫെയിൽ സ്ഥിതി ചെയ്യുന്ന അപ്പോസ്തലന്മാരുടെ നാഥയുടെ നാമത്തിലുള്ള വലിയ സെമിനാരിയുടെ (മേജർ സെമിനാരി) മുപ്പതാം സ്ഥാപന വാർഷികത്തോടനുബന്ധിച്ച് എത്തിയ, ഹെത്താഫെ രൂപതാമെത്രാൻ സഹായമെത്രാൻ, സെമിനാരി അധികാരികൾ, വൈദികാർത്ഥികൾ എന്നിവരുൾപ്പെട്ട അമ്പതോളം പേരടങ്ങിയ തീർത്ഥാടക സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് മാർപാപ്പാ.

ഈ നാലു യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിക്കുക എന്ന ദൗത്യം അനിവാര്യമാണെന്ന് പറഞ്ഞ പാപ്പാ, കർത്താവും സഭയും വൈദികാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്, സർവ്വോപരി അവർ സമഗ്ര മനുഷ്യരും തങ്ങൾക്കു ലഭിച്ച വിളിയോട് ഉദാരതയോടെ പ്രത്യുത്തരിക്കുന്നവരും ആയിരിക്കണമെന്ന് വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group