ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥയാക്കുന്നു.

ബുര്‍ക്കിന ഫാസോയില്‍ സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥയാകുന്നു.

എന്നാൽ ആഗോള മുഖ്യധാരാ മാധ്യമങ്ങൾ അവയൊന്നും റിപ്പോര്‍ട്ട് ചെയ്യുവാന്‍ തയാറാകുന്നില്ലായെന്ന് പൊന്തിഫിക്കല്‍ സ്വതന്ത്രമാധ്യമ ശാഖയായ ഏജന്‍സിയാ ഫീദെസ് റിപ്പോർട്ടിൽ പറയുന്നു .

മെയ് മാസം ആറാം തീയതി മൗലൗങ്കൗ ഗ്രാമത്തിലെ 21 പേരെയും ടാംബി ബൗണിമ ഗ്രാമത്തിലെ 130 ആളുകളെയുമാണ് കാരണങ്ങളൊന്നും കൂടാതെ കൊലപ്പെടുത്തിയത്.

ഇവരിൽ നിരവധി ഗർഭിണികളും കുട്ടികളും പ്രായമായവരുമൊക്കെ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ എല്ലാവരും ദരിദ്രരും, കർഷകരുമായ ക്രിസ്ത്യാനികളാണ്. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ, തെരുവുകളിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഏറെ വർധിച്ചതായും വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തു അരങ്ങേറുന്ന പല കൊലപാതകങ്ങൾക്കും സാക്ഷികളുണ്ടെങ്കിലും അവർക്കൊന്നും വെളിയിൽ ശബ്‌ദിക്കുവാൻ സാധിക്കാത്ത തരത്തിലാണ് സൈനീകഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group