മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലങ്കര ഓർത്തഡോക്സ് സഭാ…

കോട്ടയം: നാർക്കോട്ടിക് ജിഹാദ്,ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലങ്കര ഓർത്തഡോക്സ് സഭ.കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോക്ടർ തോമസ് മാർ അത്തനാസിയോസും നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ ഡോക്ടർ സക്കറിയസ് മാർ നിക്കളാവോസ് എന്നിവർ , പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ട് ബിഷപ്പിനെ സന്ദർശിച്ചു ,സമൂഹത്തിൽ ഉയർന്നു വരുന്ന വിപത്തിനെതിരെയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചതെന്നും ഈ സാമൂഹ്യ വിപത്തിനെ എല്ലാവരും ജാഗ്രതയോടെ നേരിടണമെന്നും സന്ദർശന ശേഷം ഭദ്രാസനാധിപൻമാർ പറഞ്ഞു.കൂടാതെ കഴിഞ്ഞദിവസം വിവിധ രൂപങ്ങളും പാലാ ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group