സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി സ്മാര്‍ട്ട്ഫോണിലൂടെ.

കൊച്ചി :സര്‍ക്കാര്‍ ഓഫീസുകളിൽ അപേക്ഷകളുമായികയറി ഇറങ്ങുന്ന കാലം അവസാനിക്കുന്നു. കയ്യില്‍ സ്മാര്‍ട്ട്ഫോണും ഇന്‍റര്‍നെറ്റ് സൗകര്യവുമുണ്ടെങ്കില്‍ മറ്റാരെയും ആശ്രയിക്കാതെ വീട്ടിലിരുന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കാം.

ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്.

ഉമാങ് (UMANG):

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സേവനങ്ങളുടെ ഇന്‍റഗ്രേറ്റഡ് പോര്‍ട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളില്‍ ലഭ്യമാണ്. പ്രൊവിഡന്‍റ് ഫണ്ട്, പാൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡിജിലോക്കര്‍, ഭാരത് ബില്‍ പേയ്മെന്റ്, ദേശീയ സ്കോളര്‍ഷിപ് പോര്‍ട്ടല്‍, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഇലക്‌ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനല്‍ ഡിജിറ്റല്‍ ലൈബ്രറി എന്നിവയടക്കം 1500ല്‍ പരം സേവനങ്ങള്‍ ആപ്പിലൂടെ ഉപയോഗിക്കാം.

ജൻസമര്‍ഥ് (JANSAMARTH):
വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകള്‍ക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോണ്‍ ലഭിക്കുക. ബിസിനസ് ആവശ്യങ്ങള്‍ക്കു ധനസഹായം നല്‍കുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. യൂസര്‍ ചാര്‍ജ് ഒന്നും തന്നെ ഈടാക്കില്ല

യുടിഎസ്(UTS):
റിസര്‍വേഷൻ ഒഴികെയുള്ള ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമായി റെയില്‍വേ പുറത്തിറക്കിയ ആപ്പാണ് ‘യുടിഎസ് ഓണ്‍ മൊബൈല്‍’. സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റും ഇതുവഴി എടുക്കാം. സ്റ്റേഷനിലെത്തിയ ശേഷം യുടിഎസ് ആപ്പിലെ ‘ക്യുആര്‍ ബുക്കിങ്’ ഓപ്ഷൻ ഉപയോഗിക്കണം. ഏതു തരം ടിക്കറ്റാണു വേണ്ടതെന്ന് ആപ്പില്‍ സെലക്‌ട് ചെയ്യണം. തുടര്‍ന്ന്, സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിന്‍റെ സമീപത്തു പതിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്കാൻ ചെയ്യാം. ഏതു സ്റ്റേഷനില്‍ നിന്നാണോ സ്കാൻ ചെയ്യുന്നത് അവിടെ നിന്നുള്ള ടിക്കറ്റ് കിട്ടും. യഥാര്‍ഥ ടിക്കറ്റ് നിരക്കു മാത്രം നല്‍കിയാല്‍ മതി. ആപ്പിലെ റെയില്‍ വാലറ്റില്‍ പണം നിക്ഷേപിച്ചോ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്‍റ് വോലറ്റുകള്‍ എന്നിവയിലൂടെയോ പണമടയ്ക്കാം. വാലറ്റില്‍ നിക്ഷേപിക്കുന്ന തുകയ്ക്കു 3% ബോണസ് ലഭിക്കും.

പരിശോധനാ സമയത്തു മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. ഇനി, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക് ടിക്കറ്റിന്‍റ് നമ്ബര്‍ നല്‍കി സ്റ്റേഷനിലുള്ള ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനില്‍ നിന്നു സൗജന്യമായി പ്രിന്‍റ് എടുക്കാം.

ആഭ ( ABHA):
ഓരോ പൗരന്‍റെയും സമ്ബൂര്‍ണ ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റല്‍ മിഷന്‍റെ പരിഷ്കരിച്ച ആപ്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു സവിശേഷ തിരിച്ചറിയല്‍ നമ്ബര്‍ ലഭിക്കും. ലാബ് റിപ്പോര്‍ട്ടുകള്‍, ഡോക്ടറുടെ കുറിപ്പടികള്‍, വ്യക്തിയുടെ മെഡിക്കല്‍ ഹിസ്റ്ററി, മുൻപു നടത്തിയ ചികിത്സയുടെ വിവരങ്ങള്‍, ആശുപത്രികളിലെ ബില്ലുകള്‍ അടയ്ക്കുന്നത്, വാക്സിനേഷൻ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ലഭിക്കും. ആരോഗ്യസേവനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ഈ ഹെല്‍ത്ത് ഐഡി ആയിരിക്കും അടിസ്ഥാനം.

ഇ-ഹെല്‍ത്ത് (E-HEALTH):
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ഓണ്‍ലൈൻ ബുക്കിങ് വഴി നിശ്ചിത ദിവസവും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. വ്യക്തിക്കു ലഭിച്ച തിരിച്ചറിയല്‍ നമ്ബറും പാസ്‌വേഡും ഉപയോഗിച്ചു പോര്‍ട്ടലില്‍ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്മെന്‍റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്‍മെന്‍റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്ബോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. സൗകര്യപ്രദമായ സമയത്തു ടോക്കണ്‍ എടുക്കാം. സംശയങ്ങള്‍ക്ക് ദിശ: 104, 1056, 0471 2552056, 2551056 എന്നീ നമ്ബറുകളില്‍ വിളിക്കാം. നിലവില്‍ വെബ്സൈറ്റ് സംവിധാനം മാത്രമാണുള്ളത്. വെബ്സൈറ്റ്: www.ehealth.kerala.gov.in

ഡിജിലോക്കര്‍ (DIGILOCKER):
സര്‍ക്കാരില്‍ നിന്നു വ്യക്തികള്‍ക്കു ലഭിക്കുന്ന ഔദ്യോഗിക രേഖകള്‍ ഡിജിറ്റലായി ഫോണില്‍ സൂക്ഷിക്കാനുള്ള മാര്‍ഗമാണ് ഡിജിലോക്കര്‍. ആധാറുമായി ബന്ധിപ്പിച്ച എല്ലാ സര്‍ക്കാര്‍ രേഖകളിലെയും വിലാസം എളുപ്പത്തില്‍ മാറ്റാനുള്ള സംവിധാനം ഡിജിലോക്കറില്‍ ഉടനെത്തും. ആധാര്‍, റേഷൻ കാര്‍ഡ്, പാൻ, കോവിഡ് സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ / സര്‍വകലാശാല മാര്‍ക്ക് ഷീറ്റുകള്‍, ഡ്രൈവിങ് ലൈസൻസ്, ജാതി സര്‍ട്ടിഫിക്കറ്റ് അടക്കം ഇതിലൂടെ ഡിജിറ്റലായി ലഭ്യമാകും. തിരിച്ചറിയല്‍ ആവശ്യത്തിനായി ഇവ കാണിക്കാനും സാധിക്കും. എല്ലാ രേഖകളും പ്രിന്‍റഡ് രൂപത്തില്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആപ്പുകള്‍ പ്ലേ സ്റ്റോര്‍ അടക്കമുള്ള അംഗീകൃത ആപ്സ്റ്റോറുകളില്‍നിന്നു മാത്രം ആപ് ഇൻസ്റ്റാള്‍ ചെയ്യുക. ഒടിപി, പാസ്‌വേഡ്, യൂസര്‍നെയിം എന്നിവ പങ്കുവയ്കരുത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group